പ്ലസ് വൺ സീറ്റിൽ മലബാർ ദേശത്തോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് കൊണ്ട് എം.എസ്.എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം മൈലിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തി.
മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞ ശേഷവും ഇതുവരെ സീറ്റ് കിട്ടാതെ ഉന്നത വിജയം നേടിയവർ ഉൾപ്പടെ വിദ്യാർത്ഥികൾ പുറത്താണ്.
എം.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ ഷുഹൈബ് പാണ്ടിക്കടവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റാഫി,
എം.എസ്.എഫ് എടവക പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹസ്ബുള്ള,
വൈസ് പ്രസിഡന്റ് ഷാഫി ദ്വാരക, അംജദ് റോഷൻ, മുത്തലിബ് ദ്വാരക,ജാസിം, ഉബാദ് എന്നിവർ സംസാരിച്ചു.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്