ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയായ ‘സുരക്ഷ 2023’ ക്യാമ്പയിന് പൂര്‍ത്തീകരിച്ച പഞ്ചായത്തുകളെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അനുമോദിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുബങ്ങളെയും ഉള്‍പ്പെടുത്തി ക്യാമ്പയിന് പൂര്‍ത്തീകരിച്ചു. പുതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബുവിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെയാണ് ജീവന്/അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പട്ടാണിക്കുപ്പ, നെന്മേനി ഗ്രാമപഞ്ചായത്തിലെ എടക്കല്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ അമ്പലവയല്‍ ഈസ്റ്റ്, മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മടക്കിമല തുടങ്ങിയ വാര്‍ഡുകളില്‍ മുഴുവന്‍ കുടുംബങ്ങളെയും ‘സുരക്ഷ 2023’ ല്‍ ഉള്‍പ്പെടുത്തി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍, ലീഡ് ബാങ്ക് പ്രതിനിധി അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658