വയനാട് ജില്ലയില്‍ മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. പൊതുസ്ഥലത്ത് അപകടഭീഷണിയിലുള്ള മരങ്ങള്‍/ ശിഖരങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. റിസോര്‍ട്ട്/ ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ദുരന്ത നിവാരണം – അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077

കണ്‍ട്രോള്‍ റൂം

ജില്ലാതലം- 04936 204151, 9562804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355, 6238461385.
മാനന്തവാടി താലൂക്ക് – 04935 241111, 9446637748.
വൈത്തിരി താലൂക്ക് – 04936 256100, 8590842965.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.