ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടര്‍ന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അമ്മയെ ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു.
ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്