സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് ഉള്ളി ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും മറ്റന്നാളുമായി 50 ടൺ ഉള്ളി സംസ്ഥാനത്ത് എത്തുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ഇരട്ട പ്രഹരമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. നാഫെഡിൽ നിന്ന് കുറഞ്ഞ വിലക്ക് ഉള്ളി സംഭരിച്ച്, ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും വിപണിയുടെ പകുതി വിലക്ക് വിൽപ്പന നടത്താനാണ് ആലോചന. രണ്ടു ഘട്ടമായി 100 ടൺ ഉള്ളി സംസ്ഥാനത്ത് എത്തും. 25 ടൺ നാളെത്തന്നെ എത്തും
പലവ്യഞ്ജനങ്ങളുൾപ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വർധന തടയാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓരോ ദിവസവും പത്തുരൂപയിൽ അധികമാണ് ഉള്ളിക്കു വില വർധിക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ ഉള്ളി വില കുതിച്ചുയർന്നപ്പോഴും നാഫെഡിൽ നിന്ന് ഉള്ളി ശേഖരിച്ചാണ് സംസ്ഥാനം പ്രതിസന്ധി മറികടന്നത്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.