ഇനി ജില്ലയിലെ തന്നെ സൗകര്യപ്രദമായ സബ്‌രജിസ്‌ട്രാർ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം; രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : ഒരു ജില്ലയ്ക്കകത്ത് ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങി സർക്കാർ. എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കുകയാണ് സർക്കാർ തീരുമാനം. ഇതു നിലവില്‍ വരുന്നതോടെ ജില്ലയില്‍ എവിടെ ഭൂമി വാങ്ങിയാലും ഇഷ്ടമുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം.
നിലവിലുള്ള ചട്ടം അനുസരിച്ചു ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു കീഴിലുള്ള സ്ഥലത്ത് ഭൂമി വാങ്ങിയാല്‍ അതേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ്. ജനങ്ങള്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് എനിവെയര്‍ രജിസ്ട്രേഷന്‍ നടപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
എനിവെയർ റെജിസ്ട്രെഷൻ പ്രകാരം ജില്ലയില്‍ എവിടെയെങ്കിലും ഭൂമി വാങ്ങിയാല്‍ അതെ ജില്ലയിലെ തന്നെ സൗകര്യപ്രദമായ സബ്രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ അധികാര പരിധി ഇതിനു തടസമാകില്ല. സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണു ഇതു നടപ്പാക്കുന്നത്. എല്ലാ രജിസ്ട്രേഷനുകളും ഓണ്‍ലൈനാക്കുന്നത് ഇതിനു സഹായകമാകും. ഇതിനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തും. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാനാണ് തീരുമാനം. ക്രമക്കേട് തടയുന്നതിനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *