ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജൂലൈ 20 ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിൽ ചേരും. കമ്മിറ്റിയിൽ പരാതി സമര്‍പ്പിക്കുന്നവര്‍ ജൂലൈ 20 നകം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയത്തിലോ കേരള നോര്‍ക്ക റൂട്ട്സ് കാര്യാലയത്തിലോ രേഖാമൂലം സമര്‍പ്പിക്കണം.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.