കുണ്ടും കുഴിയും നിറഞ്ഞ് തകർന്ന നിലയിലാണ് കുപ്പാടിത്തറ കുറുമണി റോഡ്. വർഷങ്ങളായി ഈ നില തുടരുകയാണ്.
വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകാത്ത വിധം ശോചനീയാവസ്ഥയിലാണ് റോഡിൻ്റെ സ്ഥിതി.നിരവധി ആളുകൾക്ക് ഹോസ്പിറ്റലിൽ പോകാനും മറ്റുമായി ഈ റോഡല്ലാതെ മറ്റൊരു ഗതാഗത മാർഗമില്ല. ഇതു കാരണം വളരെ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ നാട്ടുകാർ.ഒരുപാടു തവണ പരാതികൾ സമർപ്പിച്ചിട്ടും അധികൃതർ ഇതിനു നേരെ കണ്ണടക്കുകയാണ്.
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ്റെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടുത്തി
ഇതിൽ ടെണ്ടർ വിളിച്ചിരുന്നു എന്ന് എം.എൽ.എ പറഞ്ഞതായി വാർഡ് മെമ്പർ സി.ഹാരിസ് പറയുഞ്ഞു.
തകർന്നു കിടക്കുന്ന ഈ റോഡിൻ്റെ ദുരവസ്ഥയ്ക്ക് എത്രയും വേഗത്തിൽ പരിഹാരം കാണണമെന്നും
റോഡ് ഗതാഗത യോഗ്യമാക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.