ദിനം പ്രതി കേരളത്തിൽ നിന്നും കേരളത്തിന് പുറത്തു നിന്നുമായി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ബാണാസുര മീൻ മുട്ടി വെള്ളച്ചാട്ടം. പ്രകൃതി മനോഹാരിത കൊണ്ട് വളരെ ശ്രദ്ധേയമായ ഒരു സ്ഥലം കൂടിയാണ് ഇത്.രണ്ട് വർഷം മുമ്പ് പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്തതിനാൽ ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.വനം വകുപ്പ് അനുമതി ലഭിക്കുന്നതിന് കോടതിയിലും സർക്കാരിനും രേഖകൾ സമർപ്പിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നയിച്ചിരുന്ന നിരവധി കച്ചവടക്കാർ ഇപ്പോൾ പ്രതിസന്ധിയിലാണ്.സർക്കാർ അടിയന്തിരമായി ഇടപെട്ട് മീൻമുട്ടി വെള്ളച്ചാട്ടം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







