മാനന്തവാടി:കലാപങ്ങൾ കൊണ്ട് ജീവിതം ദുസഹമായ മണിപ്പൂരിലെ ക്രൂര കൃത്യങ്ങൾക്കെതിരെ പ്രതിഷേധ ജാഥ നടത്തി. പഴശ്ശി ഗ്രന്ഥാലയം വനിത വേദിയും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച മൗനജാഥയിൽ നിരവധി പേർ അണിചേർന്നു. മണിപ്പൂരിന്റെ നേർക്കാഴ്ചകൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമേന്തി മാനന്തവാടി ടൗണിലൂടെയായിരുന്നു പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോ- ഓഡിനേറ്റർ അംബിക വിഡി പഴശ്ശി ഗ്രന്ഥാലയം വനിത വേദിയംഗം നീതു വിൻസെന്റ്,താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ.ഷബിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്