ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ് സിനിമകളിലെ അഭിനേത്രി എന്നതിനപ്പുറം സഹജീവികളോട് സ്നേഹവും അനുകമ്പയുമുള്ള, പാവപ്പെട്ടവരെ സഹായിക്കുന്ന സണ്ണി ലിയോണിനെ സ്നേഹിക്കുന്നവര്‍ അനവധിയാണ്.
ഇപ്പോഴിതാ കേരളത്തില്‍ വന്നപ്പോഴുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ കാണാനെത്തിയ ആയിരങ്ങളെ കണ്ട് ആദ്യം അമ്പരപ്പും പിന്നെ സന്തോഷവും തോന്നിയെന്നും നടി പറഞ്ഞു.
എന്നെകാണാനെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെയാണ് ഞാൻ നടന്ന് നീങ്ങിയത്, എന്റെ പേരി പലരും ഉറക്കെ വിളിക്കുന്നത് കേട്ടിരുന്നുവെന്നും ജീവിതത്തിലൊരിക്കലും ആ നല്ല നിമിഷങ്ങള്‍ മറക്കില്ലെന്നും സണ്ണി.
കേരളം സുന്ദരമാണ്, മലയാളികള്‍ അടിപൊളിയാണെന്നും കേരള പോലീസ് മികച്ചതാണെന്നും സണ്ണി അഭിപ്രായപ്പെട്ടു. പോണ് സിനിമയിലൂടെയത്തിയ താരം ബോളിവുഡ് മുൻനിര നായികയാണിപ്പോള്‍.