മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സംസ്ഥാന കൃഷി വകുപ്പിന്‍റെ കോക്കനട്ട് കൗണ്‍സില്‍ സ്കീമില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് സബ്സീഡി നിരക്കില്‍ വിതരണത്തിനെത്തിച്ച ഡബ്ല്യൂസിടി ഇനത്തില്‍പ്പെട്ട രണ്ടായിരം തെങ്ങിന്‍ തൈകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഷിനു കച്ചിറയില്‍, ഷൈജു പി.വി, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍, കൃഷി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരു വിഹിതമായ അന്‍പത് രൂപ കൃഷിഭവനില്‍ അടച്ച് തെങ്ങിന്‍ തൈകള്‍ കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ സുമിന പി.എസ് അറിയിച്ചു.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*
ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ