കുടുംബശ്രീ ജില്ലാമിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ ചക്ക മഹോത്സവം മാനന്തവാടി കല്ലാട്ട് മാളിൽ ആരംഭിച്ചു.ചക്കയുടെ ഉൽപ്പന്ന പ്രദർശന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രത്നവല്ലി പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥരം സമിതി അദ്ധ്യക്ഷൻ ജുനൈദ് കൈപ്പാണി ആദ്യവിൽപ്പന നടത്തി. നഗരസഭ ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ ശാരദ സജീവൻ സിനിബാബു ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ, അസിസ്റ്ററ്റ് കോർഡിനേറ്റർ റജീന, സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ വത്സല മാർട്ടിൻ, ഡോളി രജ്ഞിത്ത്, ശ്രുതി, ഹുദൈഫ്, മൻസൂർ എന്നിവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







