ബോംബ് സ്ഫോടനത്തെയും അതിജീവിക്കും; മുകേഷ് അംബാനിയുടെ ബെന്‍സ് എസ് 680 ഗാര്‍ഡ് വേറെ ലെവൽ; പ്രത്യേകതകള്‍ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നനും ശതകോടീശ്വരൻമാരില്‍ ഒരാളുമായ മുകേഷ് അംബാനിയുടെ ആഡംബര വീടുകളും വാഹനങ്ങളും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അംബാനിയുടെ ഗാരേജില്‍ വിലകൂടിയതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതുമായ ആഡംബര കാറുകളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട്. എന്നാല്‍ മുകേഷ് അംബാനി യാത്ര ചെയ്യുന്ന കാറുകളില്‍ ആഡംബരം മാത്രമല്ല അതിസുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്, കാലങ്ങളായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ കാര്‍ അപ്ഡേറ്റ് ചെയ്തു.

മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാര്‍‌ഡാണ് അംബാനിയുടെ ഗാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത്. ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് സെഡാൻ വാങ്ങുന്നത്. എസ് 680 ന് മുമ്ബ് എസ് 600 ഗാര്‍ഡ് ഏകദേശം 10 കോടി രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു.സിവിലിയൻ വാഹനങ്ങള്‍ക്ക് ബാലിസ്റ്റിക്ക് സുരക്ഷ ഉറപ്പാക്കുന്ന വി.പി.എ.എം.വി.ആര്‍ 10 അംഗീകാരം നേടിയിട്ടുള്ള വാഹനമാണിത്. ബുള്ളറ്റ് പ്രൂഫ് സംരക്ഷണം കൂടാതെ സ്ഫോടനത്തില്‍ നിന്ന് പോലും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് എസ് 680 ഗാര്‍ഡിലുള്ളത്. കാഴ്തയില്‍ റെഗുലര്‍ എസ്ക്ലാസിനെ പോലെ തോന്നുമെങ്കിലും രണ്ടു ടണ്‍ അധികഭാരം ഈ വാഹനത്തിനുണ്ട്. വാഹനത്തിന്റെ സാധാരണ ബോഡി ഷെല്ലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊട്ടക്ടീവ് മെറ്റീരിയലുകള്‍ കാരണമാണ് ഈ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നത്. നാല് ഇഞ്ച് വരെ കട്ടിയുള്ള ബുള്ളറ്റ് ബ്ലാസ്റ്റ് പ്രൂഫ്, മള്‍ട്ടിലെയര്‍ ഗ്ലാസ് എന്നിവ വാഹനത്തിലുണ്ട്. കാറിന്റെ ഓരോ ഡോറുകള്‍ക്കും 250 കിലോഗ്രാം വരെ ഭാരമുണ്ട്.

80 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകുമ്ബോള്‍ ടയര്‍ പഞ്ചറായാലും 30 കിലോ മീറ്റര്‍ ദൂരം ആ അവസ്ഥയില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ഡ്രൈവറുമായി ആശയവിനിമയത്തിന് ഓണ്‍ബോര്‍ഡ് ഇന്റര്‍കോം, അഗ്നിശമന ഉപകരണം, കംപ്രസ്‌ഡ് ഫ്രഷ് എയര്‍ടാങ്ക് എന്നിവയും വാഹനതതിലുണ്ട്. 4.2 ടണ്‍ വരെ വാഹനത്തിന് ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.612 Ps പവറും ഉം 830 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണ് മെഴ്‌സിഡസ് അതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.