കമ്പളക്കാട് പറളിക്കുന്ന് മുഹമ്മദ് സുഹൈല്‍ (22) നെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് കാറില്‍ മയക്കുമരുന്നുമായി വന്ന യുവാവ് പിടിയിലായത്. പാര്‍ട്ടി ഡ്രഡ് എന്ന അറിയപ്പെടുന്ന എംഡിഎംഎ 4 ഗ്രാം, 25 ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു. പ്രതി സഞ്ചരിച്ച കെ.എ 51 എം 0441 കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍ കുട്ടി, സി.ഇ.ഒ മാരായ ജോഷി തുമ്പാനം, നിഥിന്‍, സുജിത്ത്, ശ്രീധരന്‍, ചന്തു, സുരേന്ദ്രന്‍, വൈശാഖ്, പ്രസാദ് എന്നിവരും പരിശോധനയില്‍ പങ്കാളികളായി.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ