മേപ്പാടി കുന്ദമംഗലം വയല്‍ ചീനിക്കല്‍ വീട്ടില്‍ വേലായുധന്‍(86) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
രക്തസമ്മര്‍ദ്ദം, പ്രമേഹം, കിഡ്‌നിരോഗം, കരള്‍ രോഗം, ശ്വാസകോശരോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഒക്ടോബര്‍ 5 മുതല്‍ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ ആരോഗ്യ പ്രശ്‌നങ്ങളുമായി ഒക്ടോബര്‍ 15 ന് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും അന്നുതന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്ന വേലായുധന്റെ ആരോഗ്യനില 22 മുതല്‍ മോശമാവുകയും ഇന്ന് രാവിലെ 10.30ന് മരണപ്പെടുകയും ചെയ്തു.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







