കൽപ്പറ്റ : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്ന് യുഡിഎഫ് ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ പറഞ്ഞു. പത്തരമാറ്റുള്ള പത്താം ശമ്പള പരിഷ്കരണം ഉൾപ്പെടെ ഇന്ന് സർക്കാർ ജീവനക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഉമ്മൻചാണ്ടി അനുവദിച്ചതാണ്. സിവിൽ സർവീസ് ജീവനക്കാർക്ക് വിസ്മരിക്കാൻ കഴിയാത്ത ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗം ത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാസെക്രട്ടറി ഷൈജു പി ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ കെ ആർ രതീഷ് കുമാർ , പി ടി സന്തോഷ്, പി പി ശശിധര കുറുപ്പ്, ബെൻസി ജേക്കബ്, കെ സുബ്രഹ്മണ്യൻ, ജി പ്രവീൺകുമാർ , കെ എം അൻവർ സാദത്ത് , ജെയിംസ് കുര്യൻ, പി. അബ്ദുൽ ഗഫൂർ , കെ ജി വേണു , എസ് ആർ ശ്രീജിത്ത് കുമാർ കരണി, കെ എസ് പ്രജീഷ്, കെ എച്ച് അഫ്സൽ, സെൻ ജെ അബ്രഹാം, കെ എ ജോളി, കെ രമേഷ് , വി കെ സുഭാഷ് എന്നിവർ സംസാരിച്ചു.