ഡല്‍ഹിനിലവിലെ അത്യാധുനിക സാങ്കേതിക യുഗത്തില്‍ മൊബൈല്‍ കബനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പ്രതിദിനം 2 ജിബി മുതല്‍ 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു. കുറച്ചുകൂടി പണം ചിലവഴിച്ച് കൂടുതല്‍ ദൈനംദിന ഡാറ്റ നേടാനാകുന്ന പ്ലാനുകളുമുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന കമ്ബനികളുമുണ്ട്.എന്നിരുന്നാലും, മൊബൈല്‍ ഡാറ്റയില്‍ നാം എത്രമാത്രം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാറുണ്ടോ?പ്രതിദിനം 2 ജിബി, 3 ജിബി ഡാറ്റ ഉപയോഗിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? അതിന് നിരവധി കാരണങ്ങളുണ്ട്. ഗെയിമുകള്‍ കളിക്കാനും ഡൗണ്‍ലോഡുകള്‍ നടത്താനും പലരും വൈഫൈ ഉപയോഗിക്കുന്നു.മൊബൈല്‍ ഇന്റര്നെറ്റ് വേഗത പരിശോധിക്കുന്ന ഒക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, സെപ്റ്റംബര്‍ മാസത്തെ ലോകത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിംഗില്‍ 138 രാജ്യങ്ങളില്‍ 131-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ശരാശരി ഡൌണ്‍ലോഡ് വേഗത 35.26 എംബിപിഎസ് ആണ്, ഇന്ത്യയില്‍ ഇത് 12.07 എംബിപിഎസ് ആണ്. അപ്‌ലോഡ് വേഗത നോക്കിയാല്‍ ആഗോള ശരാശരി 11.22 എംബിപിഎസ് ആണ്, ഇന്ത്യയില്‍ ഇത് 4.31 എംബിപിഎസ് ആണ്.അയല്‍രാജ്യങ്ങളായ ശ്രീലങ്ക (102), പാകിസ്ഥാന്‍ (116), നേപ്പാള്‍ (117) എന്നിവ ആഗോള സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 121 എംബിപിഎസ് വേഗതയുള്ള ദക്ഷിണ കൊറിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. ദക്ഷിണ കൊറിയയിലെ മൊബൈല്‍ ഇന്റര്നെറ്റ് വേഗത ഇന്ത്യയിലെ നിശ്ചിത ബ്രോഡ്‌ബാന്‍ഡ് വേഗതയേക്കാള്‍ ഇരട്ടിയാണ്.360p റെസല്യൂഷനോടുകൂടിയ ഒരു YouTube വീഡിയോ ഒരു മണിക്കൂര്‍ കാണുന്നത് 280 Mb ഡാറ്റ ഉപയോഗിക്കുന്നു. അതേ വീഡിയോ 720p റെസൊല്യൂഷനില്‍ കാണാന്‍ 600 MB ഡാറ്റ വേണം. ഫേസ്ബുക്കില്‍ ഒരു മണിക്കൂര്‍ വീഡിയോ കാണാന്‍ 300 എംബിയും നെറ്റ്ഫ്ലിക്സില്‍ കുറഞ്ഞ റെസല്യൂഷന്‍ വീഡിയോയുടെ ഒന്നര മണിക്കൂര്‍ 650 എംബിയുമാണ്.രണ്ട് മണിക്കൂര്‍ Google Chrome ഉപയോഗിക്കുന്നത് 150 MB ഡാറ്റ ഉപയോഗിക്കുന്നു. നിങ്ങള്‍ ഇതെല്ലാം ഒരു ദിവസം കൊണ്ട് ചെയ്താലും, 2 ജിബി ഡാറ്റ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. ഇവിടെയാണ് വാരിക്കോരി മൊബൈല്‍ ഡാറ്റ സൌജന്യമായി നല്‍കുന്നതിലെ പൊള്ളത്തരം വ്യക്തമാകുന്നത്. ഡാറ്റയേക്കാള്‍ വേഗതയുള്ള നെറ്റാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ നല്‍കേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ