ജില്ലയില്‍ 2 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ടൗണ്‍, പുറ്റാട് റേഷന്‍ കടകളിലാണ് നിയമനം. വനിത സംവരണമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 3 ന് വൈകീട്ട് 3 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകകളും ജില്ലാ സപ്ലൈ ഓഫീസിലും civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 04936 202273.

ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ നിയമനം
മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിൽ ഇംഗ്ലീഷ് ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ കാർപെന്ററി/ ഷീറ്റ് മെറ്റൽ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ്ധമുള്ളവർക്ക് ലക്ചറർ തസ്തികയിലേക്കും ഐടിഐ, വിഎച്ച്എസ്‌സി, ടിഎച്ച്എസ്‌എസ്‌എൽസി യോഗ്യതയുള്ളവർക്ക്