‘മാനിഷാദ’ സമ്പര്‍ക്ക ക്യാമ്പയിനിന് തുടക്കമായി

മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയില്‍ നടക്കുന്ന ‘മാനിഷാദ’ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം സമ്പര്‍ക്ക ക്യാംപയിന്‍ തുടങ്ങി. ആഗസ്ത് 13 ഞായ 3.30 ന്മാനന്തവാടി എരുമത്തെരുവ് നിന്ന് ദ്വാരക വരെയാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നത്. ഒ.ആര്‍. കേളു എംഎല്‍എ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രക്ത വല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി, സംഘാടക സമിതി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ കെ. ഉസ്മാന്‍, ഷാജന്‍ ജോസ്, കെ.എം. ഷിനോജ്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, എ.എം. നിശാന്ത് , മുനീര്‍ കുഴിനിലം, എ.ഇ. സതീഷ് ബാബു, പി.പി. ബിനു, ഡോളി രഞ്ജിത്ത്, എന്നിവര്‍ പ്രസംഗിച്ചു.

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.