കല്‍പ്പറ്റ: ടി.വി അച്യുതവാര്യര്‍ പുരസ്കാരം മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമന്‍ (വയനാട്) സന്തോഷ് എസ് പിള്ള ഏറ്റുവാങ്ങി. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്ജ് പുരസ്കാരം സമ്മാനിച്ചു.’മനുഷ്യനും വന്യജീവിയും’എന്ന വിഷയത്തിലെ വാര്ത്താദൃശ്യങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. പ്രശസ്ത പത്രപ്രവര്‍ത്തകനും എക്സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം തൃശ്ശൂര്‍ പ്രസ്സ്ക്ലബ്ബാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. പത്രങ്ങളിലെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം കോട്ടയം മാതൃഭൂമിയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജി ശിവപ്രസാദും ഏറ്റുവാങ്ങി.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ