കാരാപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ഭജന മഠത്തിന് സമീപത്തായാണ് പ്രദേശവാസിയായ മലങ്കര കോളനിയിലെ വെളിയൻ(60) എന്ന കൊടകനെ കാണാതായത്.വൈകിട്ട് ആറ് മണിയോടെ കാരപ്പുഴ മലങ്കര പുഴയിൽ കുളിക്കാൻ പോയതായിരുന്നു ഇയാൾ.കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ പുഴക്കരയിൽ നിന്നും തോർത്തും ചകിരിയും ലഭിച്ചതാണ് പുഴയിൽ അകപ്പെട്ടതായി സംശയിക്കാൻ കാരണം.രാത്രി 11.10 ഓടെ തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
കൽപ്പറ്റയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യുണിറ്റും തുർക്കി ജീവൻ രക്ഷ സമിതിയും മീനങ്ങാടി പോലീസും നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.