തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒ.ആര്. കേളു എം.എല്‍.എ നിര്‍വഹിച്ചു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറിയാണ് പുതുതായി നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 24.77 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 102 ചതുരശ്ര മീറ്റര്‍ വിസ്തീര്ണ്ണത്തോട് കൂടിയ ഒറ്റനില കെട്ടിടത്തില്‍ അറ്റാച്ച്ഡ് ടോയ്ലറ്റ് സംവിധാനത്തോട് കൂടിയ ഡോക്ടര്‍ ക്യാബിന്, നഴ്സിങ്ങ് റൂം, ഫാര്‍മസി, രോഗികള്‍ക്ക് ആവശ്യമായ ഔട്ട്സൈഡ് ടോയ്ലറ്റ്, സ്റ്റെയര്‍ റൂം എന്നീ സൗകരുങ്ങളുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ വി. ബീന ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. പ്രഭാകരന്, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്, എഫ്.എ.സി. ഡി.എം.ഒ ഡോ. കെ.എന്‍. ഹരിലാല്‍, കോഴിക്കോട് ഹോമിയോ ഡി.എം.ഒ കവിത പുരുഷോത്തമന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ അസീസ്, വാര്‍ഡ് മെമ്പര്‍ വി.എ. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.