വയനാട് ജില്ലാ പഞ്ചായത്ത് അക്ഷരപുര പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങളും ഫർണിച്ചറുകളുടെ ഉദ്ഘാടനവും വയലാർ സ്മൃതി സംഗമവും സംഘടിപ്പിച്ചു.
നവോദയ ഗ്രന്ഥശാലക്ക് അനുവധിച്ചു തന്ന പുസ്തക കൈമാറ്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമയും ഫർണിച്ചർ കൈമാറ്റം ഡിവിഷൻ മെമ്പർ പി ഇസ്മായിലും നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് പി.സി മജീദ് അദ്ധ്യക്ഷത വഹിച്ചു. റൈഹാനത്ത് ബഷീർ, എം ദേവകൂമാർ, സി.എച്ച് ഫസൽ, ഡോകടർ അമ്പിച്ചിറയിൽ, കെ.പി പ്രകാശൻ, ഷമീർ കോരൻകുന്നൻഎന്നിവർ സംസാരിച്ചു. വയലാർ സ്മൃതി സംഗമവും നടന്നു

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







