ലോകമിന്ന് കൊവിഡ് ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാബത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി കൊവിഡിനുമൊത്ത് ജീവിക്കുബോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും ചിലപ്പോള്‍ ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തിച്ചേക്കാം. ‘മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം’ എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന ഈ ഒരു ഘട്ടത്തില്‍ നമ്മുടെ മുന്നില്‍ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്നോട്ടു വക്കുന്നത്. അതിനാല്‍ ഈ പ്രത്യേക സന്ദര്‍ഭത്തില്‍ ഓരോ വ്യക്തിയും മാനസികമായി കരുത്തുനേടി മഹാമാരിയെയും തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയേയും ഫലപ്രദമായി നേരിടേണ്ടതുണ്ട്.കേരള മോഡല്‍
കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പിരിമുറുക്കം, വ്യാകുലത, വിഷാദം, അപമാനം, ഉറക്കം ഹനിക്കപ്പെടല്‍, വിവിധതരം മനോരോഗങ്ങള്‍, മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ അഭിസംബോധന ചെയ്യുന്നതിനായാണ് കൊവിഡ് 19 മാനസികസാമൂഹിക പിന്തുണ ക്ലിനിക്കുകള്‍ ( COVID 19 PSS) ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്. നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ എന്തുതന്നെയും ആകട്ടെ, അതിനായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നബറുകളില്‍ വിളിക്കാവുന്നതാണ്.
ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട ശരീര മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അപ്പോഴും ഹെല്പ് ലൈന്‍ നബറുകളില്‍ വിളിക്കാവുന്നതാണ്. മനോരോഗ വിദഗ്ദ്ധര്‍, കൌണ്‍സിലര്‍മാര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്.വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ലയ്‌സണിങ്ങ് ചെയ്തുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേകം ക്ലിനിക്കുകളും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു. ഹെല്‍പ് ലൈന്‍ നബറുകളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ക്ലിനിക്കുകളുമായി ബന്ധപ്പെടാവുന്നതാണ്.
കൂടാതെ സര്‍ക്കാര്‍ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ ഇ സഞ്ജീവനിയിലെ സൈക്യാട്രി ഒപി സേവനങ്ങളും തേടാവുന്നതാണ്.
പൊതുജനങ്ങള്‍ക്കായുള്ള ജില്ലാതല ഹെല്പ് ലൈന്‍ നബറുകള്‍
തിരുവനന്തപുരം(9846854844), കൊല്ലം (0474 2740166, 8281086130), പത്തനംതിട്ട (8281113911), ആലപ്പുഴ (7593830443), കോട്ടയം (9539355724) , ഇടുക്കി(04862226929, 9496886418), എറണാകുളം(04842351185, 9846996516) , തൃശൂര്‍(04872383155), പാലക്കാട് (04912533323), മലപ്പുറം (7593843617, 7593843625), കോഴിക്കോട് (9495002270), വയനാട് (9400348670), കണ്ണൂര്‍ (04972734343, 9495142091), കാസറഗോഡ് (9072574748, 9447447888) ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ജില്ലാതല ഹെല്പ് ലൈന്‍ നമ്ബരുകള്‍ തിരുവനന്തപുരം(9946463466), കൊല്ലം (9447005161), പത്തനംതിട്ട (9048804884), ആലപ്പുഴ (9400415727), കോട്ടയം (9847220929) , ഇടുക്കി(9188377551), എറണാകുളം(9446172050) , തൃശൂര്‍(8086007999), പാലക്കാട് (8547338442), മലപ്പുറം (9745843625), കോഴിക്കോട് (8281904533), വയനാട് (7025713204), കണ്ണൂര്‍ (8593997722), കാസറഗോഡ് (9946895555).