കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു: വയനാടും മുമ്പിൽ നിൽക്കും.

തിരുവനന്തപുരം:കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. ഡിസംബറിൽ പദ്ധതി പൂർത്തിയാകുമ്പോൾ വയനാടും മുമ്പിൽ നിൽക്കും. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ്‌ ലഭിക്കുന്ന പദ്ധതിയാണ്‌ കേരള ഫൈബർ ഒപ്‌റ്റിക്‌ നെറ്റ്‌വർക്ക്‌. കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
വൈദ്യുതി തൂണുകളിൽ കേബിൾ വലിക്കുന്ന ജോലി അതിവേഗത്തിൽ പുരോഗമിക്കുകയാണ്‌. 260 കിലോമീറ്റർ കേബിൾ വലിച്ചു. കൽപ്പറ്റ, കണിയാമ്പറ്റ, മീനങ്ങാടി ഭാഗങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. കണിയാമ്പറ്റ 220 കെവി സബ്‌സ്‌റ്റേഷനാണ്‌ ജില്ലയിലെ പ്രധാനകേന്ദ്രം. ഇവിടെനിന്നാകും മറ്റ്‌ സ്റ്റേഷനുകളിലേക്കുളള‌ കണക്ഷൻ. നിടുംപൊയിൽ–മാനന്തവാടി–അഞ്ചുകുന്ന്‌ വഴി കണിയാമ്പറ്റ സ്‌റ്റേഷൻവരെ ലിങ്ക്‌ കണക്ട്‌‌ ചെയ്‌തു. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും കെഫോൺ കണക്ടിവിറ്റി ഉണ്ടാകും. വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവിടങ്ങളിലും കണക്ഷൻ നൽകും. ഓഫീസുകളിലും കേബിൾ ശൃംഖല ഒരുക്കുകയാണിപ്പോൾ.
ഇന്റർനെറ്റ്‌ പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചത്‌. എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ്‌ നൽകുകയാണ്‌ ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ‌ ഫൈബർ ശൃംഖലയാണ്‌ ഒരുക്കുന്നത്‌. ഇത്‌ എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്‌. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബിവരെ വേഗതയുണ്ടാകും‌. വിദൂരപ്രദേശങ്ങളിൽപോലും കെ ഫോണിന്റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിളെത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സ്വകാര്യ ഡാറ്റാ കമ്പനികൾക്ക്‌ വെല്ലുവിളിയാകും.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ – ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ

വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!

വാട്‌സ്ആപ്പ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് മില്യണിലധികം അക്കൗണ്ടുകൾ പ്രതിമാസം ബാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടിയിലേക്ക് കടന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്പർ കൃത്യമായി കണ്ടെത്തി

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.