ന്യുഡൽഹി: 2019- 2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് അവസാന തീയതി.കൊവിഡ് വ്യാപനം കണക്കിലെടുത്ത് പല തവണ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു.മുൻപ് നവംബർ 30 വരെയായിരുന്നു റിട്ടേൺ ഫയൽ സമർപ്പിക്കാനുളള അവസാന തീയതി.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ