വെള്ളമുണ്ട കോക്കടവ് പടിഞ്ഞാറേക്കരയില്‍ ജോസഫ് (82) നെയാണ് വീടിനു സമീപത്തെ ക്വാറിയിലെ വെള്ളകെട്ടിൽ കണ്ടെത്തിയാത്. ശനിയാഴ്ച മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ മാനന്തവാടി ഫയര്‍ഫോഴ്‌സ് ക്വാറിയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോലിസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി തുടങ്ങി.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ







