സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ഹോം സ്റ്റേ, ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു – സുവനീർ നിർമ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിൽ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ rtmission.wyd@gmail.com എന്ന മെയിൽ ഐ.ഡിയിലോ, ജില്ലാ കോർഡിനേറ്റർ ഇൻച്ചാർജ്, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ, വയനാട് – 673122 എന്ന വിലാസത്തിലോ നവംബർ രണ്ടിനകം സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547454647.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ







