മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്ക്കൂളിൽ മനുഷ്യരാശിയെ അന്നമൂട്ടാൻ അധ്വാനിക്കുന്ന പ്രബുദ്ധരായ കർഷകരെ സ്മരിച്ചുകൊണ്ട് കർഷകദിനം ആചരിച്ചു.യോഗത്തിൽ പ്രാദേശിക കർഷകനായ പോക്കറിനെ പ്രസിഡൻ്റ് ബഷീർ കെപി പൊന്നാടയണിയിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ യുവകർഷകനായി തെരഞ്ഞെടുത്ത നാലാംക്ലാസിലെ വിദ്യാർഥി മുഹമ്മദ് ഫായിസിനെയും ആദരിച്ചു.ഗൂഞ്ച് കൺവീനർ ഷൈജു മുഖ്യാതിഥിയായിരുന്നു.
എച്എം റഫീഖ്,പിടിഎ വൈസ് പ്രസിഡൻ്റ് സുധീഷ്,എംപിടിഎ പ്രസിഡൻ്റ് മൈമൂന തുടങ്ങിയവർ സംസാരിച്ചു.വിദ്യാർഥികൾ കർഷകനുമായി അഭിമുഖം നടത്തി. കൊയ്ത്തുപാട്ടിൻ്റെ ഈരടികളോടെ ദിനാചരണത്തിന് സമാപനമായി.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്