കല്‍പ്പറ്റ: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ്സ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില വയനാട് പൂക്കളമത്സരം ആഗസ്റ്റ് 22ന് ചൊവ്വാഴ്ച പുല്‍പ്പള്ളിയില്‍ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരം 12.30ന് അവസാനിക്കും. പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്‌പ്രൈസ് നല്‍കും. 500 രൂപയായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ആഗസ്റ്റ് 21ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. പരിപാടിയുടെ നടത്തിപ്പിനായി ചെയർമാനായി പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാറിനെയും, കൺവീനറായി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഗിരീഷ് എ എസിനെയും, ഓർഗനൈസിംഗ് സെക്രട്ടറിയായി പ്രിൻസിപ്പൽ ഡോ. കെ പി സാജുവിനെയും തിരഞ്ഞെടുത്തു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9447149115, 7907863152, 9544055905 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രിൻസിപ്പൽ ഡോ.കെ പി സാജു കൊല്ലപ്പള്ളിൽ, വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഗിരീഷ് എ എസ്, കോളേജ് സ്റ്റാഫ് സെക്രട്ടറി അലക്സ് എം ഡി, സീനിയർ അധ്യാപകരായ സ്മിത സി, സ്നേഹ മനോജ് എന്നിവർ പങ്കെടുത്തു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്