പീസ് വില്ലേജിൽ ഓണം ആഘോഷിച്ച് പാലിയേറ്റീവ് വൊളണ്ടിയേഴ്‌സ്

പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാലിയേറ്റീവ് വൊളണ്ടിയേഴ്‌സ് അഗതികളുടെയും അനാഥകളുടെയും സ്നേഹവീടായ പിണങ്ങോട് പീസ് വില്ലേജിലെ കൂടപ്പിറപ്പുകളോടൊപ്പം ഓണം ആഘോഷിച്ചു.കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് അസൈനാർ പനമരം ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് പ്രസിഡണ്ട്‌ പി ശ്രീകുമാരി അധ്യക്ഷത വഹിച്ചു.
ഉറ്റവരാലും ഉടയവരാലും പുറം തള്ളപ്പെട്ട സഹോദരങ്ങൾക്ക് ഒരു ദിവസമെങ്കിലും ഒറ്റപ്പെടലിന്റെ നെടുവീർപ്പിന് ആശ്വാസം നൽകുക എന്നതായിരുന്നു ലക്ഷ്യം.അവർക്ക് മനസ്സിന് ആനന്ദം നൽകുകയും അവരോടൊത്ത് ഓണ സദ്യ കഴിക്കുകയും അവരെ കേൾക്കുകയും ചെയ്തു.
2023 ഓഗസ്റ്റ് 16 ബുധനാഴ്ച രാവിലെ 10 മണിക്ക് പാലിയേറ്റീവ് വൊളണ്ടിയറും പീസ്‌ വില്ലേജിലെ കെയർ ടേക്കറുമായ രജിതയുടെയും സുഹൃത്തിന്റെയും പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു.വൈകീട്ട് 4 മണി വരെനീണ്ട പരിപാടിയിൽ കാരുണ്യ പ്രവർത്തിയിൽ വേറിട്ട മാതൃകയായ വെള്ളമുണ്ട പാലിയേറ്റീവ് നേഴ്സ് ജെസ്സിക്ക് DMO ഡോ. ദിനീഷ് ഉപഹാരം നൽകി ആദരിച്ചു.

പീസ്‌ വില്ലേജ് സെക്രട്ടറി മുസ്തഫമാസ്റ്റർ, PRO കെസിയ മരിയ, സൂപ്പർവൈസർ അബ്ദുള്ള,നാസർ പുൽപ്പള്ളി, ഷമീം പാറക്കണ്ടി, മനോജ്‌ പനമരം, അനിൽ കൽപ്പറ്റ, മറിയം ബാബു, ഷർമിന, ആലിയ എടവക, കെ ടി. കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ, ജില്ലാ സെക്രട്ടറി വേലായുധൻ ചുണ്ടേൽ, വനിതാ വിംഗ് സെക്രട്ടറി ശാന്തി തുടങ്ങിയവർ സംസാരിച്ചു.
പ്രഗത്ഭ ഗസൽ ഗായകനും ജൂനിയർ ഉദിദ് നാരായണൻ എന്നറിയപ്പെടുന്ന നിസാർ വയനാടും സുഹൃത്ത് സിഹാബ് വയനാടും അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടി. സ്ഥാപനത്തിലെ അന്തേ വാസികൾ പാട്ടുകൾ പാടുകയും എല്ലാം മറന്ന് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് അവരുടെ സന്തോഷമറിയിച്ചതും വേറിട്ട അനുഭവമായിരുന്നു.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.