തിരുവനന്തപുരം : പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഒരു ബദൽ മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ പ്രത്യേക സ്ഥാനമുണ്ട്.
സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി വഴി വിറ്റഴിക്കും. കാർഷിക രംഗത്തിന് ഉണർവ് നൽകുന്ന പദ്ധതിയാണിത്. ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ കേടുകൂടാനെ സൂക്ഷിക്കാനും സംവിധാനം ഒരുക്കും. ഇതിനായി
ശീതികരിച്ച സംഭരണ കേന്ദ്രങ്ങൾ തയാറാക്കും. മറ്റ് സ്ഥലങ്ങളിലെത്തിക്കാൻ ശീതികരിച്ച വാഹനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന്ന് നെൽകൃഷി വർധിച്ചു. പച്ചക്കറി ആഭ്യന്തര ഉൽപാദനം ഇരട്ടിയായി. ഏഴ് ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 14.72 ലക്ഷമായി ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ