ന്യൂഡല്‍ഹി:ലോകത്തിന് പ്രതീക്ഷയേകി ഓക്സ്ഫാേര്‍ഡ് സര്‍വകലാശാലയും ആസ്ട്രാ സെനക്കയും ചേര്‍ന്ന് വികിസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം വിജയത്തോട് അടുക്കുന്നു. മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും ഇത് ഒന്നുപോലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഒരു പ്രധാന ആശുപത്രിയില്‍ നവംബര്‍ രണ്ടുമുതലാകും വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുക.
ഇന്ത്യയുടെ സ്വന്തം കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മുന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഉടന്‍ ആരംഭിക്കും. നേരത്തേ നടത്തിയ പരീക്ഷണങ്ങളും വിജയമായിരുന്നു.ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലാകും മൂന്നാം ഘട്ട പരീക്ഷണം എന്നാണ് റിപ്പോര്‍ട്ട്.ഇതോടെ അധികം വൈകാതെ തന്നെ കോവാക്സിന്‍ വിപണിയിലെത്തും എന്ന പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായുളള ഭാരത് ബയോടെക് എന്ന കമ്ബനിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പൂനയിലെ വൈറോളജി ഗവേഷണ കേന്ദ്രവും സംയുക്തമായി വികസിപ്പിച്ചെടുത്താണ് കോവാക്സിന്‍. മൃഗങ്ങളിലെ പരീക്ഷണം പൂര്‍ത്തിയായതോടെ കഴിഞ്ഞ ജൂണിലാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചത്. അടുത്തവര്‍ഷം ആദ്യത്തോടെ കോവാക്സിന്‍ വിപണിയില്‍ എത്തും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.