വീടു പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് കല്ല് അടർന്ന് വീണത്.
സംഭവത്തിൽ കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത് . പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ .
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷംവീട്ടുവളപ്പിൽ സംസ്കരിക്കും.