കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഓണക്കാല വിപണിയെ ലക്ഷ്യമാക്കിയാണ് പൂകൃഷി നടത്തിയത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെയും, കോട്ടത്തറ എന്‍.ആര്.ഇ.ജി.എ യുടെയും സഹകരണത്തോടെയാണ് പൂകൃഷി നടത്തിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.എ നസീമ, ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, ഹണി ജോസ്, പി. സുരേഷ്, ആന്റണി ജോര്‍ജ്, മുരളീദാസന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാന്ത ബാലകൃഷ്ണന്, വൈസ് ചെയര്‍പേഴ്സണ്‍ ജെനി മോള്, കൃഷി ഓഫീസര്‍ ഇ.വി അനഘ, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മേഴ്സ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







