അമ്പലവയല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍, ലതാ ശശി, ടി.ബി സെനു, ജെസ്സി ജോര്‍ജ്, ഗ്ലാഡിസ്‌കറിയ, എ.എസ് വിജയ, പി.കെ സത്താര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, മെഡിക്കല്‍ ഓഫീസര്‍ കെ.പി സനല്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







