കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷീദ് മുഹമ്മദ് (24) ആണ് പിടിയിലായത്.ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത
വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.രാവിലെ കൊണ്ടുവരുന്ന കുട്ടികളെ വൈകീട്ട് വീട്ടിലെത്തിക്കും. ഇത്തരത്തിൽ ചൂഷണത്തിനിരായ മലപ്പുറംകാരിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൽപ്പറ്റ നഗരത്തിലെ ഒരു റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് കൽപ്പറ്റ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ ലൊക്കേറ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് മറ്റൊരു പെൺകുട്ടിയുമായി ഇയാളെ കൽപ്പറ്റയിലെ തന്നെ മറ്റൊരു റിസോർട്ടിൽ വെച്ച് പിടികൂടിയതെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്