ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റ് ഓണാഘോഷം നടത്തി.

കല്‍പ്റ്റ: ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്ത് രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ എമിലിയില്‍ വിപുലമായ തരത്തില്‍ ഓണാഘോഷം നടത്തി.പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കാന്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും അടുത്ത വര്‍ഷം മുതല്‍ കൃഷി ഒരു മത്സരമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് മൊമെൻ്റോ വിതരണം ചെയ്യുകയും, ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ച് കൊണ്ട് ആദരിക്കുകയും ചെയ്തു.പരിപാടിയിൽ വിവിധ കലാ കായിക മത്സരങ്ങൾ , പുക്കള മത്സരം, ഓണ സദ്യ എന്നിവ നടത്തി. എസ്.എസ്. എല്‍. സി ,പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ക്ലബിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ”കലികാലം” എന്ന പേരില്‍ നാടകവും നടത്തി.സെക്രട്ടറി പി.അജീഷ് സ്വാഗതം പറഞ്ഞു .കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു. എക്‌സ് സെയിസ് ഇന്‍സ്‌പെക്ടര്‍ പി ഷറഫുദീന്‍ ലഹരിവിരുദ്ധ സന്ദേശം പറഞ്ഞു.എ പി.മുസ്തഫ (കൗണ്‍സിലര്‍) ശിഹാബ് കാച്ചസ്(രക്ഷാധികാരി ) എ അനില്‍കുമാര്‍ (കേരള സമാജംബാംഗ്ലൂര്‍ ) ,ഡോക്ടര്‍എസ് സോണി, ഡോക്ടര്‍ പി.നൗഷാദ്, ഡോക്ടര്‍ ബി വിനോദ് ബാബു ,എ.പി.ഹമീദ് ,കെ സുജാത, ആര്‍ മിനി, പി ബിന്ദു, എസ് ഷംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *