പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ തനത് ക്ലബ്ബിന് വേണ്ടി പനമരം മൈക്രോ ലാബ് നൽകിയ ജേഴ്സി ലാബ് മാനേജർ സലിം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, അധ്യാപകരായ റീത്താമ്മ ജോർജ്ജ്, നവാസ്,
ബേബി ജോസഫ്, ബിൻസി,സജിമോൻ, ലാബ് അംഗങ്ങൾ, ഗോത്ര വിഭാഗം വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്