തൃശൂർ: നടന് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്. ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയില്‍ വെച്ച് തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുത്തു.
ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും സാരമല്ലാത്ത പരുക്കേറ്റു. ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.