വയനാടിനെ മുഖ വൈകല്യരഹിത ജില്ലയായി മാറ്റുവാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.
9 ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി ബസ്സ്റ്റാൻഡ് പരിസരത്തു മാതാ ഹോട്ടൽ അടുത്തായി ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ഹാളിലാണ് ക്യാമ്പ് നടത്തുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക്, അണ്ണാക്കിലെ ദ്വാരം,മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ,മാംസം വളർച്ച, ഉന്തിയമോണ, വളരുന്ന താടിയെല്ല്, ഉള്ളിലൂട്ട് ഉന്തിയ താടിയെല്ല്, വളഞ്ഞ മൂക്ക്, വായ തുറക്കാൻ ബുദ്ധിമുട്ട്, എന്നീ രോഗങ്ങൾക്ക് വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ഹോസ്പിറ്റലിൽ വെച്ച് ശാസ്ത്രക്രിയ നടത്തും.തുടർ ചികിൽസയും സൗജന്യമായിരിക്കും .
3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജപ്പെടുത്താവുന്നതാണ്.
മുൻകൂട്ടി ബുക്ക് ചെയ്യാൻ: ഫോൺ
:9645370145, 9497043287

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ