കമ്പളക്കാട്:ദേശീയ അധ്യാപക ദിനത്തിൽ വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂൾ.പ്രധാനാധ്യാപകൻ ഒ.സി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂക്കൾ നൽകിയും, 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അധ്യാപകർക്ക് പൊന്നാട അണിഞ്ഞും, അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച പൂർവ്വ അധ്യാപകരെ ആദരിച്ചു കൊണ്ടുള്ള സസ്നേഹം പ്രോഗ്രാം വേറിട്ട അനുഭവം നൽകി. തുടർന്ന് പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും പൊന്നാട അണിഞ്ഞ് ആദരിച്ചു. ബിപിസി വൈത്തിരി ഷിബു എ കെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ,പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയാങ്കണ്ടി, മുൻ ഡി ഇ ഓ ഉഷാദേവി എംകെ, എസ് എം സി ചെയർമാൻ ഹാരിസ് അയ്യാട്ട്, എം പി ടി എ ഡാനിഷ എം, പിടിഎ വൈസ് പ്രസിഡന്റ് നെയിം ചെറുവനാശേരി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്