സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്എം. ഗവ.കോളേജിൽ 2023-24 അധ്യായന വർഷത്തിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി കെമിസ്ട്രി എസ്.ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒ.ബി.എക്സ് വിഭാഗത്തിന് ഒരു സീറ്റും, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും , ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് എൽ.സി വിഭാഗത്തിന് ഒരു സീറ്റും, ബി.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും ബി.എ ഹിസ്റ്ററി,ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്,ബി കോം, ബി എസ് സി കമ്പ്യൂട്ടർ സയൻസ് ,ബി എസ് സി കെമിസ്ട്രി,ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്ക് പി.ഡബ്ല്യു.ഡി വിഭാഗത്തിലും സീറ്റ് ഒഴിവുകൾ ഉണ്ട്. പി.ജി പ്രോഗ്രാമുകളിൽ എം.കോം ഫിനാൻസ് കോഴ്സിൽ എസ് ടി വിഭാഗത്തിൽ നാല് സീറ്റും പി ഡബ്ല്യു. ഡി വിഭാഗത്തിൽ ഒരു സീറ്റും, എം.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ എസ്.സി.എസ്.ടി ഇ ഡബ്ല്യു എസ് പി ഡബ്ല്യ ഡി വിഭാഗങ്ങളിൽ ഒരു സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്.എം എ ഹിസ്റ്ററിക്ക് പി.ഡബ്ല്യു ഡി വിഭാഗത്തിൽ ഒരു സീറ്റും എം എ ഇക്കണോമിക്സ് കോഴ്സിന് എസ് ടി, പി.ഡബ്ല്യു ഡി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യുജി പിജി എൻട്രൻസ് പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് ഉച്ചക്ക് 1 ന് കോളേജ് ഓഫീസിൽ ഹാജരാവണം.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *