കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വനിതാ വിഭാഗം ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച ‘വാത്സല്യ സ്പർശം’
പഠനക്യാമ്പ് സമാപിച്ചു. മാനസിക സംഘർഷം ലഘൂകരിച്ച് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ വനിത ലീഗ് പ്രസിഡൻ്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.ജില്ല ചെയർപേഴ്സൺ നസ്റിൻ തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. ചൈൽഡ്, ഫാമിലി കൗൺസിലറായ ജാസിറ.പി പരിശീലന ക്ലാസിന് നേതൃത്വം നൽകി. കെഎടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുസ്സലാം , മുഖ്യപ്രഭാഷണവും, വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ജാഫർ . റഹന കെ.കെ സ്വാഗതവും, ജമീല. കെ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്