42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡബ്ല്യൂഎംഒ കുവൈറ്റ് വെൽഫെയർ കമ്മറ്റി ഭാരവാഹി മുഹമ്മദ് അലി തിരുവങ്ങൂറിന് കമ്മറ്റി ഭാരവാഹികളും മറ്റും ചേർന്ന് യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് അയ്യൂബ് കച്ചേരി,ജനറൽ സെക്രട്ടറി അക്ബർ വയനാട്,സെക്രട്ടറി ഉബൈദ് പുരക്കാട്ടിരിയും തുടങ്ങിയവർ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.