പടിഞ്ഞാറത്തറ പഞ്ചായത്തിലെ കൂവലത്തോട് – മാടത്തും പാറ കോളനികളിൽ ഏതാണ്ട് അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് . ഏഷ്യയിലെ തന്നെ രണ്ടാമത്തെ എർത്ത് ഡാമായ ബാണാസുര സാഗർ ഡാമിന്റെ സമീപത്താണ് ഈ രണ്ടു കോളനികളും സ്ഥിതി ചെയ്യുന്നത് .
എന്നിട്ടും കുടിവെള്ളമെന്നത് കിട്ടാക്കനിയായ ഈ കോളനികളിലെ വീടുകളിൽ സ്ഥിരമായി കുടിവെള്ളമെത്തുക എന്നത് കോളനിക്കാരെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമായിരുന്നു .
രണ്ട് കുടിവെള്ള പദ്ധതികൾ വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയെങ്കിലും ഒന്നും തന്നെ ശാശ്വത പരിഹാരമായിരുന്നില്ല.
എം.പി രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപയും, എം പി വീരേന്ദ്ര കുമാറിന്റെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയും, പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കോളനിയിൽ നിന്നും 3 കിലോമീറ്റർ ദൂരെയുള്ള കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ ഫിൽട്ടർ ടാങ്കിൽ നിന്നും നേരിട്ട് പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ഈ രണ്ടു കോളനികളുടെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടത്.
ഓരോ വീട്ടിലും പ്രത്യേകമായി വാട്ടർ ടാപ്പും സ്ഥാപിച്ചിട്ടുണ്ട്.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







