പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസന്റ് നസീമ പൊന്നാണ്ടി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ജോസഫ് പുല്ലുമാരിയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.ഇ.ഹാരിസ്, ആസ്യ ചേരാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.മമ്മുട്ടി,രാഷ്ട്രീയ നേതാക്കളായ എം.മുഹമ്മദ് ബഷീർ, പി.കെ.അബ്ദുറഹിമാൻ, പി.അബു, ജോണി നന്നാട്ട്, ജി.ആലി ,ഷമീർ.കെ, ഗഫൂർ സി.കെ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





