മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ താഴെയങ്ങാടി മാരിയമ്മന്‍ കോവിലിന് സമീപം കലുങ്ക് നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ മാനന്തവാടി ടൗണില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഭാഗത്തേക്ക് പോസ്റ്റ് ഓഫീസ് വഴി താഴയങ്ങാടിയിലേക്കുള്ള വാഹന ഗതാഗതം നാളെ ബുധൻ മുതല്‍ ഒക്ടോബര്‍ 13 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മാനന്തവാടി ടൗണില്‍ നിന്നും താഴെയങ്ങാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധി പാര്‍ക്ക് ബസ് സ്റ്റാന്റ് വഴി പോകേണ്ടതാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്