മേപ്പാടി പോളിടെക്‌നിക് കോളേജിലെ 2023-24 അദ്ധ്യായന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 14 ന് മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ നടക്കും. അപേക്ഷ നല്‍കിയ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രാവിലെ 11 നം മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ഫോണ്‍: 04936282095.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






